Share this Article
കൊരട്ടിയില്‍ ഇതര അന്യസംസ്ഥാന സ്വദേശി കട അടിച്ചു തകര്‍ത്തു
 out of state worker


തൃശൂര്‍ കൊരട്ടിയില്‍ ഇതര സംസ്ഥാനക്കാരന്‍ കട അടിച്ചു തകര്‍ത്തു.കൊരട്ടി പെരുമ്പിയിലെ ബെത് ലഹേം ചര്‍ച് ആര്‍ട്ടിക്കിള്‍സ് എന്ന ദൈവ രൂപങ്ങള്‍ വില്‍ക്കുന്ന കടയാണ് തല്ലി തകര്‍ത്തത്.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.കല്ല് ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്തു അകത്തു കയറിയ ഇയാള്‍  കടയുടെ മുന്‍പിലെ ഗ്ലാസ് തകര്‍ക്കുകയും കടക്കകത്തെ രൂപങ്ങള്‍ തള്ളിയിട്ട് നശിപ്പിക്കുകയും ചെയ്തു.സംഭവം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും കല്ലുപയോഗിച്ച് അക്രമണം നടത്തിയ പ്രതിയെ കൊരട്ടി പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories