Share this Article
image
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത്‌ സമരസമിതി
Mullaperiyar dam

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താനുള്ള കേന്ദ്ര ജല കമ്മീഷന്റെ തീരുമാനത്തെ മുല്ലപ്പെരിയാർ സമരസമിതി സ്വാഗതം ചെയ്തു. കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യം അംഗീകരിച്ചതോടെ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പെരിയാർ തീരവാസികൾ.

മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിൻറെ ആവശ്യമാണ് കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചത്. പരിശോധനക്ക് മുമ്പ് അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം തള്ളിയതും കേരളത്തിന് നേട്ടമായി.

12 മാസത്തിനുള്ളിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാനാണ് നിർദ്ദേശം. 2011 ലാണ് അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. കേന്ദ്ര ജല കമ്മീഷൻ്റെ തീരുമാനം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് മുല്ലപ്പെരിയാർ സമര സമിതി.

പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ, അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ എന്നിവയാണ് വിദഗ്ധസംഘം പരിശോധിക്കുക. വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ജാഗ്രത പാലിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories