Share this Article
10 വയസുകാരിയെ കാലില്‍ പിടിച്ച് തറയില്‍ എറിഞ്ഞു; തല പിടിച്ച് കതകില്‍ ഇടിച്ചു; പിതാവിന്റെ ക്രൂരമര്‍ദനം; തോളെല്ലിന് പൊട്ടല്‍
വെബ് ടീം
posted on 17-06-2024
1 min read
ten-year-old-girl-was-brutally-beaten-by-her-father

കൊല്ലം: കുണ്ടറയില്‍ തുണിമടക്കിവയ്ക്കാന്‍ താമസിച്ചതിനു  പത്തുവയസുകാരിക്ക് അച്ഛന്റെ  ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

കട്ടിലില്‍ കിടക്കുന്ന വസ്ത്രം കുട്ടി മടക്കിവയ്ക്കാന്‍ താമസിച്ചെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ തല കതകില്‍ പല തവണ ഇടിച്ചതായും കാലില്‍ പിടിച്ച് തറയിലേക്ക് എറിഞ്ഞതായും തോളില്‍ ഇടിച്ചതായും പത്തുവയസുകാരി പൊലീസില്‍ മൊഴി നല്‍കി. കൊലപാതകശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതിന്റെ വിചാരണ തുടരുകയാണ്. കുട്ടിയുടെ പിതാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories