Share this Article
പന്തളം കുളനടയില്‍ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
accident


പന്തളം കുളനടയിൽ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മിഥുൻ ആണ് മരിച്ചത്.മാനന്തവാടിയിൽ നിന്നും തിരുവനന്തപുരേത്തേക്ക് പോയ ടൂറിസ്റ്റ് ബസുംസിമൻറ് ലോഡുമായി അടൂരിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

അമിത വേഗതയിൽ വന്ന ബസ് എതിർ ദിശയിൽ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബസ്  ഡ്രൈവർ മിഥുൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ബസ് യാത്രകാരായ 45 ഓളം പേർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories