അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 5 വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
വിദേശരാജ്യങ്ങളില്‍ നിന്ന് മരുന്ന് എത്തിക്കാനുള്ള സാധ്യത തേടുകയാണ് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങളുമായി മറ്റ് നാല് കുട്ടികള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുമാണ്.