ആലപ്പുഴ ഹരിപ്പാടില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഇടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്ന ദമ്പതികള്‍ പിടിയില്‍. കരുവാറ്റ കൊച്ചു കടത്തശ്ശേരില്‍ പ്രജിത്ത് ഭാര്യ രാജി എന്നിവരാണ് പിടിയിലായത്. ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയുടെ ആഭരണങ്ങളാണ് കവര്‍ന്നത്.