ഇടുക്കി മൂന്നാർ ന്യൂനഗറിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.ന്യൂ നഗറിലെ ന്യൂ ശക്തി വിനായക ക്ഷേത്രത്തിലാണ് ശനിയാഴ്ച പുലർച്ചെ ഭണ്ഡാരം മോഷണം പോയത്.
ക്ഷേത്ര കമ്മിറ്റിക്കാരുടെ പരാതിയെ തുടർന്ന് മൂന്നാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ കുണ്ടള സാൻഡോസ് കോളനി സ്വദേശി ഇരുപതുകാരനായ ഗൗതം പിടിയിലാവുന്നത്.
ശനിയാഴ്ച പുലർച്ചയോടെയാണ് മൂന്നാർ ന്യൂ നഗറിലെ ശക്തി വീനായകൻ ക്ഷേത്രത്തിൽ ഭണ്ഡാരം മോഷണം പോയത്. ക്ഷേത്രത്തിനകത്ത് കയറി കള്ളൻ ക്ഷേത്രത്തിനകത്ത് വാതിൽ തകർത്ത ഭണ്ഡാരക്കുറ്റി കൈക്കലാക്കി കടന്നു കളയുകയായിരുന്നു.
വരാനിരിക്കുന്ന ക്ഷേത്രോത്സവത്തിനായി നീക്കിവെച്ച നേർച്ചപ്പണമാണ് കള്ളൻ കൈക്കലാക്കി കടന്നു കളഞ്ഞത്. 10000ത്തിലധികം രൂപയാണ് മോഷണം പോയത്.
ക്ഷേത്ര കമ്മറ്റിയുടെ പരാതിയെ തുടർന്ന് മൂന്നാർ സിഐ രാജൻ കെ അരമനയുടെ നിർദ്ദേശപ്രകാരം മൂന്നാർ എസ് ഐ അജീഷ് കെ ജോൺ അന്വേഷണം ആരംഭിച്ചിരുന്നു.
പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളൻ ഭണ്ഡാരമായി ഓടുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ കുണ്ടള സാൻഡോസ് കോളനി സ്വദേശി ഇരുപതുകാരനായ ഗൗതം പോലീസിന്റെ പിടിയിലാകുന്നത്.
മൂന്നാർ ന്യൂ നഗറിലെ ഹോം സ്റ്റേയിലെ ജീവനക്കാരനാണ് പിടിയിലായ ഗൗതം. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ഭണ്ഡാരത്തിലെ ചില്ലറത്തുട്ടുകൾ മാത്രം കണ്ടെടുത്തു.
ബാക്കിയുള്ള തുക പ്രതി ചിലവാക്കിയതായാണ് പോലീസ് നൽകുന്ന വിവരം. എംജി നഗറിന് സമീപത്തുള്ള പൊന്തകട്ടിലെ കുടിവെള്ള സ്രോതസ്സിൽ നിന്നും ഭണ്ഡാരം കണ്ടെടുത്തു.
ഭണ്ഡാരം മോഷണം പോയ കേസിൽ പ്രതിയെ ഉടനെ പിടികൂടിയ മൂന്നാർ പോലീസിന് നന്ദി പറയാനും ക്ഷേത്ര ഭാരവാഹികൾ മറന്നില്ല.
മൂന്നാർ പ്രിൻസിപ്പൽ എസ് ഐ അജീഷ് കെ ജോൺ. എസ് ഐ സുരേഷ് കെ ആർ. പോലീസുകാരായ ധോണി ചാക്കോ. ബിനു . തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.