Share this Article
അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
posted on 06-08-2024
1 min read
teacher-died-after-collapsing-at-school

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും തൃശൂർ വടക്കേക്കാട് സ്വദേശിനിയുമായ ബീവി കെ ബിന്ദുവാണ് മരിച്ചത്.

സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ ബീവി കെ ബിന്ദുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഉച്ചയോടെയാണ് സംഭവം. ഖബറടക്കം ബുധനാഴ്ച രാവിലെ 9 ന് വടക്കേക്കാട് കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories