Share this Article
ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് കാലതാമസം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Delay in construction of bus shelter

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായിട്ടും ആലപ്പുഴ എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് കാലതാമസം നേരിട്ട സംഭവത്തില്‍ സംസ്ഥാന  മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

എടത്വ വികസന സമിതി ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍.വി.ഇടിക്കുള നല്‍കിയ ഹര്‍ജിയിന്മേലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നടപടി.ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസര്‍, പത്തനംതിട്ട കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ആലപ്പുഴ പൊതുമരാമത്ത് ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അമ്പലപ്പുഴ പൊതുമരാമത്ത് വിഭാഗം അസി.എഞ്ചിനീയര്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories