Share this Article
വീടിന് മുമ്പിലിട്ട കാറിൽ എസി ഓൺ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയിൽ
വെബ് ടീം
posted on 17-05-2024
1 min read
young-man-who-was-resting-in-the-car-parked-in-front-of-the-house-with-ac-turned-on-is-dead

ഹരിപ്പാട്: കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്ന യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ്  പുത്തൻ നികത്തിൽ മണിയന്റെ മകൻ  അനീഷ് (37) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്ന അനീഷിനെ ഭാര്യ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പിന്നീട് വരാം എന്ന് പറയുകയും തുടർന്ന് രണ്ടാമത് എത്തിയപ്പോൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. 

ഡാണാപ്പടിയിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു അമ്മ:  ആയിഷ ബീവി. ഭാര്യ: ദേവിക. മകൻ: ശിവദത്ത്. സഹോദരൻ അജീഷ്. സഹോദരി : സോഫിയ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories