തൃശൂർ അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപം വീണ്ടും ഒറ്റയാൻ എത്തി. ഏഴാറ്റുമുഖം ഗണപതിയാണ് എത്തിയത്. സമീപത്തെ ട്രൈബൽ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും ആന നശിപ്പിച്ചു.
തുടർന്ന് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ശബ്ദമുണ്ടാക്കി ആനയെ തുരത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഇതേ ആന അതിരപ്പിള്ളി സ്റ്റേഷൻ വളപ്പിലും എത്തിയിരുന്നു.
അന്ന് സ്റ്റേഷൻ വളപ്പിലെ തെങ്ങിലെ പട്ടയും കരിക്കും ഭക്ഷിച്ചശേഷം അവിടെത്തന്നെ നിലയുറപ്പിച്ച ആനയെ പൊലീസ് ഉദ്യോഗസ്ഥർ ശബ്ദമുണ്ടാക്കിയാണ് തുരത്തിയത്.