Share this Article
image
മോഷണശ്രമത്തിനിടെ സ്ത്രീയെ ചവിട്ടി തള്ളിയിട്ട ശേഷം യുവാവ് രക്ഷപ്പെട്ടു
Defendant

മോഷണശ്രമത്തിനിടെ സ്്ത്രീയെ ചവിട്ടി തള്ളിയിട്ട ശേഷം യുവാവ് രക്ഷപ്പെട്ടു. സംഭവം കണ്ട ബൈക്ക് യാത്രികന്‍  മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ മുളക് പൊടി വിതറി പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. പ്രതിയായ തമിഴ്‌നാട് സ്വദേശിയെ  പൊലീസ് അറസ്റ്റ് ചെയ്തു. 

ഇരട്ട ബിരുധദാരിയായ തമിഴ്‌നാട് സ്വദേശി  നന്ദശീലറനാണ് പിടിയിലായത്. തിരുവന്തപുരം കൊല്ലങ്കാവ് സ്വദേശി സുനിതയുടെ കഴുത്തിലെ സ്വര്‍ണ്ണ മാലയാണ് പ്രതി പിടിച്ച് പറിക്കാന്‍ ശ്രമിച്ചത്.

മോഷണശ്രമം വിഫലമായതോടെ വീട്ടമ്മയെ തള്ളിയിട്ട്  യുവാവ് രക്ഷപ്പെട്ടു. പിന്നാലെ ഇത് കണ്ടെത്തിയ കോട്ടയം സ്വദേശിയായ ബന്നറ്റ് പ്രതിയെ പിന്‍തുടര്‍ന്ന് കല്ലംമ്പാറയില്‍ വച്ച് പിടികൂടി.

എന്നാല്‍ പ്രതി കൈയ്യില്‍ കരുതിയിരുന്ന മുളക് പൊടി വിതറിയ ശേഷം പ്രെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ബൈക്ക് ഉപേക്ഷിച്ച്  കിള്ളിയാറ്റില്‍ ചാടി രക്ഷപ്പെട്ടു. ഇതിനിടയില്‍ പ്രതിയുടെ ഫോണും എടിഎമ്മിലെ സ്ലിപ്പും നഷ്ടപ്പെട്ടു.

ഉടന്‍ പൊലീസെത്തി ബൈക്കും മൊബൈല്‍ ഫോണും സ്ലിപ്പും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍  നടത്തിയ അന്വേഷണത്തില്‍  നന്ദശീലറന്‍ ആണ് പ്രതിയെന്ന് പൊലിസ് തിരിച്ചറിഞ്ഞു.

ബന്ധുവിന്റെ വാഹനം പണയം വാങ്ങിയാണ് എത്തിയതെന്നും തമിഴ്‌നാട്ടില്‍ മോഷണം നടത്തിയാല്‍ കഠിന ശിക്ഷ പോലീസില്‍ നിന്നും കിട്ടുമെന്നും കേരളത്തില്‍ പിടികൂടിയാല്‍ ശിക്ഷ കുറവാണെന്നും അത് കാരണമാണ് കേരളത്തില്‍ മോഷണം നടത്താന്‍ തീരുമാനിച്ചതെന്നും  പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories