Share this Article
'കേരളവിഷന്‍ സാമൂഹ്യ പ്രതിബദ്ധതയില്‍ അധിഷ്ഠിത'മാണെന്ന്‌ മന്ത്രി റോഷി അഗസ്റ്റിന്‍
Kerala Vision Prioritizes Social Welfare

വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കാണിക്കുന്ന താല്പര്യത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയിലും അതിഷ്ഠിതമാണ് കേരളവിഷന്‍ എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളവിഷനും  കേബിള്‍ ടിവി ഓപ്പറേറ്റര്‍ അസോസിയേഷനും സംയുക്തമായി നടപ്പിലാക്കിയ  ഇടുക്കി പണിക്കന്‍കുടി തിങ്കള്‍ കാട്ടില്‍ സ്നേഹഭവനം പദ്ധതിയുടെ താക്കോല്‍ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ധാരാളം കാര്യങ്ങള്‍  ഒപ്പിയെടുത്ത് ചാനലില്‍ വാര്‍ത്തയാക്കി ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ കാണിക്കുന്ന താല്പര്യത്തിനൊപ്പം സാമൂഹ്യപ്രതിബദ്ധതയില്‍ അതിഷ്ഠിതമാണ് കേരളവിഷനും സി ഒ എയും എന്ന്  മന്ത്രി റോഷി അഗസ്റ്റിന്‍,കേരളവിഷനും  കേബിള്‍ ഓപ്പറേറ്റര്‍ അസോസിയേഷനും സംയുക്തമായി നടപ്പിലാക്കിയ സ്നേഹഭവനം പദ്ധതിയുടെ താക്കോല്‍ദാനം നിര്‍വഹിച്ചു പണിക്കന്‍കുടി തിങ്കള്‍കാട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

അകാലത്തില്‍ വേര്‍പിരിഞ്ഞ  കേബിള്‍ ഓപ്പറേറ്റര്‍ മണിമലതാഴത്ത് തോമസ് സെബസ്റ്റ്യന്റെ സ്മരണാര്‍ത്ഥം പണിക്കണ്‍കുടി തിങ്കള്‍കാട്ടിലെ നിര്‍ദ്ധന കുടുംബത്തിനാണ് കേരളവിഷനും കേബിള്‍ ഓപ്പറേറ്റര്‍ അസോസിയേഷനും സംയുക്തമായി സ്‌നേഹഭവനം നിര്‍മ്മിച്ചു നല്‍കിയത്,സംസ്ഥാനസര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധയില്‍ നിന്നും വീട് ലഭിക്കുന്നതിനുള്ള സ്ഥലമോ രേഖകളോ ഇല്ലാതെ ദുരിതത്തിലായ തിങ്കള്‍ കാട്ടിലെ ഫിജോയിക്കും കുടുംബത്തിനുമാണ് കേരളവിഷന്‍ തണലായി മാറിയത് മന്ത്രി റോഷി അഗസ്റ്റിനില്‍  നിന്നും കുടുംബഅംഗങ്ങള്‍ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി.സ്വ്പന ഭവനം പൂര്‍ത്തികരിച്ചു തന്ന കേരളവിഷനോടും സി ഒ എയോടും ഫിജോയും കുടുംബഗങ്ങളും നന്ദി അറിയിച്ചു .

സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മൂന്നാര്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍ മാടസ്വാമിയുടെ കുടുംബത്തിനുള്ള സഹായനിധി  വിതരണവും നടന്നു  .

പഞ്ചായത്ത് അംഗം റ്റി പി മല്‍ക്ക,സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ബി സുരേഷ്,24 ന്യൂസ് മലയാളം ചാനല്‍ ചെയര്‍മാന്‍ അബുബക്കര്‍ സിദ്ധിഖ്,കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി പി സുരേഷ്,കേരളവിഷന്‍ ന്യൂസ് ചാനല്‍ ചെയര്‍മാന്‍ പി എസ് സിബി,സി ഒ എ ജില്ലാ പ്രസിഡന്റ് സനീഷ് മാനുവല്‍,സംസ്ഥാന എക്സിക്യുട്ടിവ് അംഗം കെ വി രാജന്‍,കേരള വിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് നവാസ്,സി ഒ എ ഇടുക്കി ജില്ലാ സെക്രട്ടറി എന്‍ അനീഷ്,സംസ്ഥാന കമ്മറ്റി അംഗം അഗസ്റ്റിന്‍ ദാനിയേല്‍,ഇടുക്കി ജില്ലാ ട്രഷറര്‍ ഷാജി സി ജോസഫ് ,അടിമാലി മേഖല പ്രസിഡന്റ് ജെയ്മോന്‍ ജോസഫ്,അടിമാലി മേഖല സെക്രട്ടറി ഡി ഡേവിഡ്,മേഖല ട്രഷര്‍ ജോസി മാത്യു,കേരളവിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍,സി ഒ എ ജില്ലാ സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ രാക്ഷ്ട്രീയ പ്രതിനിധികള്‍ പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories