Share this Article
ജോലിക്ക് നിന്ന വീട്ടിൽ നിന്നു സ്വർണ മാല ഉൾപ്പെടെമോഷ്ടിച്ചു; ഹോം നഴ്‌സ് പിടിയിൽ
വെബ് ടീം
posted on 08-08-2024
1 min read
gold-necklace-and-an-atm-card-were-stolen-home-nurse-arrested

തൃശൂർ:മോഷണകുറ്റത്തിൽ ഹോം നഴ്‌സ് അറസ്റ്റിൽ. ജോലിക്കു നിന്ന വീട്ടിൽ നിന്നു എടിഎം കാർഡും സ്വർണ മാലയും മോഷ്ടിച്ച സംഭവത്തിലാണ് ഹോം നേഴ്സ് പിടിയിലായത്. പാലക്കാട് കോട്ടായി ചമ്പക്കുളം ശിവൻ്റെ ഭാര്യ സാമ ആർ (31) ആണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിൽ ആയത്.

ജോലിക്കു നിന്ന വീട്ടിൽ നിന്നു മൂന്നു പവൻ വരുന്ന സ്വർണ മാലയും എടിഎം കാർഡുമാണ് മോഷ്ടിച്ചത്.ഇരിങ്ങാലക്കുട കാരുകുളങ്ങരയിലാണ് സംഭവം.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories