കണ്ണൂര്‍ പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. മഹാരാഷ്ട്ര സ്വദേശികളായ ശിവാജി, ആദര്‍ശ്, സത്യവാങ് എന്നിവരാണ് 46 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി പിടിയിലായത്. പയ്യന്നൂര്‍ പൊലീസും കണ്ണൂര്‍ റൂറല്‍ എസ്പിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.