തൃശ്ശൂർ പുതുക്കാട് തട്ടുകടയുടെ മറവിൽ കഞ്ചാവ് മിഠായി ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി..തട്ടുകട നടത്തിപ്പുകാരൻ പറപ്പൂക്കര സ്വദേശി രാജന്‍, സഹായി കൊടകര സ്വദേശി സൈജോ എന്നിവരാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്..
ദേശീയപാതയിൽ പുതുക്കാട് ജംക്ഷനില്‍ രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നുമാണ് വന്‍തോതില്‍ നിരോധിത ലഹരി വസ്തുക്കള്‍ പൊലീസ് പിടികൂടിയത്.. 23 കഞ്ചാവ് മിഠായി, 658 നിരോധിത പുകയില പാക്കറ്റ്, 2 ചാക്ക് പാന്‍മസാല, 100 പാക്കറ്റ് വ്യാജ സിഗററ്റ് എന്നിവ പിടികൂടിയവയിൽ പെടും .
കഞ്ചാവ് മിഠായിയും നിരോധിത ലഹരി വസ്തുക്കളും വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്‍പന നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കടയില്‍ പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു.
പുതുക്കാട് എസ്എച്ച്ഒ വി.സജീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ എന്‍.പ്രദീപ്, എസ് സിപിഒമാരായ വി.ഡി.അജി, കെ.ആര്‍.സജീവ്, എം.പി.പ്രശാന്ത്, സിപിഒ എന്‍.വി.ശ്രീജിത്ത്, സ്‌പെഷല്‍ ബ്രാഞ്ച് ഗ്രേഡ് എസ്‌ഐ കെ.കെ.വിശ്വനാഥന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.