Share this Article
എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ നടക്കും
Ente Kanmanikk 1st gift

മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ച് കേരള വിഷൻ നടപ്പാക്കുന്ന എന്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ നടക്കും. തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്യും.

കേരളവിഷൻ  മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ചാണ്  ശിശുദിനത്തിൽ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതി നടപ്പാക്കുന്നത്.

വൈകിട്ട് 3.30ന്  ആശുപത്രി അങ്കണത്തിൽ കോർപ്പറേഷൻ മേയർ എം കെ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്യും. മണപ്പുറം ഫിനാൻസിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ്  മണപ്പുറം ഫൗണ്ടേഷൻ ബേബി കിറ്റുകൾ സ്പോൺസർ ചെയ്യുന്നത്.

കേരളവിഷൻ എംഡി പ്രജേഷ് അച്ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമാതാരം ഭാമ മുഖ്യ അതിഥിയാവും. ആശുപത്രി സൂപ്രണ്ട് ഡോക്ടർ താജ് പോൾ കിറ്റുകൾ ഏറ്റുവാങ്ങും.മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാർ കിറ്റുകൾ കൈമാറും.

ജനപ്രതിനിധികൾ,മണപ്പുറം ഫൗണ്ടേഷൻ ഭാരവാഹികൾ,സി ഒ എ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന  എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories