മലപ്പുറം മഞ്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ പണയവസ്തുവിന്റെ വ്യാജ ആധാരം തയ്യാറാക്കി പണം കൈപ്പറ്റിയെന്ന കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് യൂനുസ് സലീം ആണ് പിടിയിലായത്.
ഫറോക്ക് സ്വദേശി മൊയ്തീന്‍കുഞ്ഞിയെ പ്രതിയുടെ കൈവശമുള്ള വീടും പറമ്പും കുടിക്കട ബാധ്യതയില്ലെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2021 ലാണ് വസ്തു റജിസ്റ്റര്‍ ചെയ്തത്. 25 ലക്ഷം രൂപയോളം ബാധ്യത മറച്ചു വച്ചാണ് ഇടപാട് നടത്തിയത്. ബാങ്കില്‍ നിന്ന് നോട്ടിസ് ലഭിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്.
കൊണ്ടോട്ടി പൊലീസില്‍ നല്‍കിയ പരാതി പിന്നീട് മഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. വ്യാജ ആധാരം തയാറാക്കിയതുമായി ബന്ധപ്പെട്ട് ആധാരമെഴുത്തുകാരായ മറ്റ് 3 പേര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.