Share this Article
കൊയിലാണ്ടിയില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Three people were injured when the cooker exploded under the coal

കോഴിക്കോട് കൊയിലാണ്ടിയില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.  കൊയിലാണ്ടി ഹാര്‍ബറില് നാല് കിലോമീറ്റര്‍ അകലെ ബോട്ടിനുള്ളില്‍ പാകം ചെയ്യുമ്പോഴാണ് അപകടം. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്.

ജോസ്, കുമാര്‍, ഷിബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഖത്തും നെഞ്ചിലും കൈകളിലും കാലിലും ആണ്  പരിക്കേറ്റത്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ഇവരെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories