Share this Article
image
വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പ് കടിച്ചു, പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
വെബ് ടീം
posted on 12-05-2023
1 min read
10th class Student died due to snake bite

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം.  വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തോ ജീവി കടിച്ചതായി അഭിനവിന് സംശയം  തോന്നി. ഉടന്‍ കുട്ടി അച്ഛനോട്  എന്തോ ജീവി കടിച്ചതായി പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓട്ടോയില്‍  ഇവര്‍ സമീപ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.തുടര്‍ന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എലിയാകാം കടിച്ചത്  എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.

ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനില്‍ മുകുന്ദറ  ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി  കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയില്‍ നിന്നും പാമ്പിനെ കണ്ടെടുത്തു.

പത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തോ ജീവി കടിച്ചതായി അഭിനവിന് സംശയം  തോന്നി. ഉടന്‍ കുട്ടി അച്ഛനോട്  എന്തോ ജീവി കടിച്ചതായി പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓട്ടോയില്‍  ഇവര്‍ സമീപ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.തുടര്‍ന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എലിയാകാം കടിച്ചത്  എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.

ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനില്‍ മുകുന്ദറ  ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി  കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയില്‍ നിന്നും പാമ്പിനെ കണ്ടെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories