Share this Article
image
സംരക്ഷണ ഭിത്തിയും ചുറ്റുമതിലും തകര്‍ന്ന് രാജാക്കാട് ഗ്രാമപഞ്ചായത്തിലെ അംഗനവാടി അപകടാവസ്ഥയില്‍
Anganwadi in Rajakkad gram panchayat is in a state of danger due to the collapse of the protective wall and the surrounding wall

സംരക്ഷണ ഭിത്തിയും ചുറ്റുമതിലും തകർന്ന് ഇടുക്കി രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ചേലച്ചുവട്ടിലെ രണ്ടാം നമ്പർ അംഗനവാടി അപകടാവസ്ഥയിൽ ആയിട്ട് നാളുകളായി. 2018 ലെ കാലാവർഷക്കെടുതിയിൽ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകർന്നതുമൂലം ആണ് അംഗനവാടി കെട്ടിടത്തിനും ഭീഷണിയായത്.

ഏഴു കുട്ടികളും മുപ്പതിൽപരം ഉപഭോക്താക്കളും ഈ അംഗനവാടിയുടെ കീഴിൽ ഉണ്ട്. സംരക്ഷണഭിത്തിയുടെ ബലക്ഷയം മൂലം അംഗനവാടിയുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചിരിക്കുകയാണ് അപകടാവസ്ഥയിൽ ആയിരിക്കുന്ന അംഗനവാടി എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.

2022 -23 വർഷത്തെ അംഗനവാടി മെയിന്റനൻസിൽ ഉൾപെടുത്തി ചേലച്ചുവട് അംഗനവാടിക്ക് 16 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു. പിന്നീട് വാർഡ് മെമ്പറെ അറിയിക്കാതെ അസിസ്റ്റന്റ് എൻജിനീയറെ കൊണ്ടുവന്ന് എസ്റ്റിമേറ്റ് എടുപ്പിച്ച് തുക 4.50 ലക്ഷമായി വെട്ടിച്ചുരുക്കി.

ഇതുമൂലം കോൺടാക്ടർമാർ ആരും  വർക്ക് എടുത്തില്ല.വർക്ക് സ്പിൽ ഓവർ ആവുകയും ചെയ്തു.പഞ്ചായത്ത്അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചുവെന്നുമാണ് പറയുന്നത് ജില്ല പഞ്ചായത്ത് 5 ലക്ഷം രൂപ ഫണ്ട്

നൽകാമെന്നറിക്കുകയും ചെയ്തിരുന്നെങ്കിലും പഞ്ചായത്ത് ആവശ്യമായ ഫണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞതിനാൽ ആ തുക നൽകിയില്ല. ഒരു ഏജൻസിയും നാളിതുവരെ ഒരു തുകയുടെയും ജോലികൾ നടത്തിയിട്ടില്ല.

2018 മുതൽ എല്ലാ ഗ്രാമസഭകളിലും, വർക്കിംഗ് കമ്മിറ്റികളിലും ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇടിഞ്ഞു പൊളിഞ്ഞ് അപകട ഭീഷണിയിൽ നിൽക്കുന്ന അംഗൻവാടി കെട്ടിടത്തിൻ്റെ കൽഭിത്തിയും, പിൻഭാഗവും നിർമ്മിക്കാനായിട്ടില്ല. അടിയന്തിരമായി പ്രശ്നപരിഹാരമുണ്ടാക്കണമെന്നതാണ് രക്ഷകർത്താക്കളുടെയും, പൊതു പ്രവർത്തകരുടേയും ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories