തൃശൂര്‍ പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം എങ്ങുമെത്താതെ ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുന്നതായി ആക്ഷേപം. രണ്ടര കോടി രൂപ ചിലവില്‍ സ്റ്റേഷന്‍ കെട്ടിടം പണിയാന്‍ ഒരുവര്‍ഷം മുന്‍പ് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയെങ്കിലും എസ്.പി. ഓഫീസില്‍ നിന്നും കളക്ടര്‍ക്ക് അപേക്ഷ നല്‍കാന്‍ ഇതുവരെ തയ്യാറാകാത്തതാണ് നിര്‍മാണം ആരംഭിക്കാന്‍ വിലങ്ങു തടിയായതെന്ന് സ്ഥലം എംഎല്‍എ.മേഖലയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോളും പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം വൈകുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്.