കോഴിക്കോട് മാലിന്യടാങ്കിൽ വീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.തൊഴിലാളികൾ വിഷവാതകം ശ്വസിച്ചതിനെ തുടർന്നാണ് മരണം എന്നാണ് റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.തൊഴിലാളികളുടെ ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരിച്ച രണ്ട് തൊഴിലാളികളുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂർത്തിയായിരുന്നു.ശേഷം പുറത്ത് വന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രണ്ട് തൊഴിലാളികളും വിഷ വാതകം ശ്വാസിച്ച് തന്നെയാണ് മരിച്ചത് എന്ന് സൂചിപ്പിക്കുന്നത്.
തൊഴിലാളികളുടെ ശരീരത്തിൽ മറ്റ് മുറിവുകളൊന്നും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ഏത് വിഷവാതകമാണ് ശ്വാസിച്ചതെന്നറിയാൻ കെമിക്കൽ റിപ്പോർട്ട് അടക്കം പുറത്ത് വരേണ്ടതുണ്ട്.കഴിഞ്ഞ ദിവസം പോലീസ്,ഫോറെൻസിക് സംഘം സംഭവ സ്‌ഥലത്ത് പരിശോധന നടത്തുകയും സാമ്പിളുകൾ പരിശോധനയ്ക്കയക്കുകയും ചെയ്തിരുന്നു.
അതേസമയം മാലിന്യ ടാഗിന്റെ അശാസ്ത്രീയമായ നിർമ്മാണവും, സുരക്ഷാ സംവിധാനങ്ങളൊന്നും പാലിക്കാത്തതും, തൊഴിലാളികളുടെ പരിചയക്കുറവും തന്നെയാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇതേ തുടർന്ന് ഹോട്ടൽ ഉടമയ്ക്ക് വീഴ്ച്ച പറ്റിയിട്ടിട്ടുണ്ടെന്ന കണ്ടെത്തലിൽ മുന്നേ തന്നെ ഉടമയ്ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരുന്നു.ഹോട്ടലിന്റെ ലൈസൻസ് റദ്ധാക്കുന്ന കാര്യവും കോർപ്പറേഷന്റെ പരിഗണനയിലാണ്.