പത്തനംതിട്ട: സംസ്ഥാനത്ത് നാലുജില്ലകളില്‍ അനുഭവപ്പെട്ട പ്രകമ്പനത്തില്‍ ജനങ്ങൾ ആശങ്കപ്പെട്ടിരിക്കുമ്പോൾ ആണ് ചില വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കലക്ടർ തന്നെ ഇത്തരം വ്യാജ പ്രചാരണങ്ങളെ കുറിച്ച് കർശന നിലപാടെടുത്ത് മുന്നറിയിപ്പും നൽകി കഴിഞ്ഞു. കോന്നിയില്‍ മുഴക്കം കേട്ടതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നു വ്യക്തമാക്കി പത്തനംതിട്ട ജില്ലാ കലക്ടര്‍. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്കെതിരേയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
കലക്ടറുടെ കുറിപ്പ്
കോന്നി താലൂക്കില്‍ കോന്നി താഴം വില്ലേജില്‍ വെട്ടൂര്‍ എന്ന സ്ഥലത്ത് രാവിലെ ഒരു മുഴക്കം കേട്ടു എന്നതു സംബന്ധിച്ചു അന്വേഷണം നടത്തി. ഇപ്രകാരം ഒരു മുഴക്കം ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമായത്.പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. പൊതു ജനങ്ങളെ പരിഭ്രാന്തരാക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെന്നുവര്‍ക്കെതിരെ ശിക്ഷാര്‍ഹമായ നടപടികള്‍ സ്വീകരിക്കും- കലക്ടര്‍ അറിയിച്ചു.