Share this Article
മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; 15 കാരി തൂങ്ങിമരിച്ചു
വെബ് ടീം
posted on 05-11-2024
1 min read
student dies

മലപ്പുറം: മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 15 കാരി തൂങ്ങിമരിച്ചു. കാളികാവ് കല്ലംകുന്നിലാണ് സംഭവം. കല്ലംകുന്ന് സ്വദേശി ചങ്ങണകുന്നൻ അബ്ദുൾ ഗഫൂറിൻ്റെ മകൾ നഗ്മ ഗഫൂർ ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചക്ക് 1.30 ഓടെയാണ് കുട്ടിയെ തുങ്ങിമരിച്ച നിലയിൽ കണ്ടത്. മൊബൈൽ ഫോൺ നൽകാത്തതിന്റെ വിഷമത്തിൽ വീട്ടിനുള്ളിലെ മുറിയിൽ ജനലിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടത്. ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

അടക്കാകുണ്ട് ഹൈസ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories