കൊച്ചി: എറണാകുളത്തുകാർ ജാഗ്രതയോടെ ഇരിക്കുക. കുറുവസംഘത്തില്‍പെട്ട പ്രതി പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂരില്‍വച്ച് പ്രതി രക്ഷപ്പെട്ടത് പൂര്‍ണ നഗ്നനായി. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി കൊണ്ടുവരുമ്പോഴാണ് ചാടിപ്പോയത്. തമിഴ്നാട്ടുകാരന്‍ സന്തോഷ് ഒാടിപ്പോയത് കൈവിലങ്ങോടെയാണ്.
സന്തോഷിനായി പൊലീസ് കുണ്ടന്നൂർ നഗരത്തിൽ തിരച്ചിൽ നടത്തി വരികയാണ്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.
എറണാകുളം പറവൂരിലെ കുറുവ മോഷണ സംഘത്തിൻ്റെ ഭീതിയിൽ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ ജാഗ്രതാ നിർദേശം നൽകി. രാത്രി വീടിന് പുറത്ത് ഒരു ലൈറ്റ് തെളിച്ചിടണം, സിസി ടിവി ക്യാമറകൾ പരിശോധിക്കണം.
ആയുധ സ്വഭാവമുള്ള വസ്തുക്കൾ പറമ്പിൽ അലക്ഷ്യമായി ഇടരുതെന്നും ഡിവൈഎസ്പിയുടെ മുന്നറിയിപ്പിൽ പറയുന്നു. റോഡുകളിൽ അസ്വഭാവിക സാഹചര്യത്തിൽ ആളുകളെ കണ്ടാൽ പൊലീസിനെ അറിയിക്കാനും നിർദേശമുണ്ട്.
ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. എറണാകുളം പറവൂരിലെ വീടുകളില്‍ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ആലപ്പുഴയില്‍ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തില്‍ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് ഇയാളാണ് ഇപ്പോൾ പൊലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയതും