Share this Article
image
ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ശബരിമല തന്ത്രി
shabarimala

അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരുന്ന തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ഇരുമുടിക്കെട്ടില്‍ ഉണക്കലരി, നെയ്‌ത്തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം ഉള്‍പ്പെടുത്താനും നിര്‍ദേശം.

ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ദ്ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കി.മുന്‍ കെട്ടില്‍ ശബരിലയില്‍ സമര്‍പ്പിക്കാനുള്ള സാധനങ്ങളും പിന്‍കെട്ടില്‍ കുറച്ച് അരിയും മതി.

ഇത് ശബരിമലയില്‍ സമര്‍പ്പിച്ചാല്‍ വെള്ളനിവേദ്യം ലഭിക്കും. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലും കെട്ടുനിറയ്ക്കുമ്പോള്‍ ഗുരുസ്വാമിമാരോട് ഇക്കാര്യം പ്രത്യേകം ധരിപ്പിക്കാനും ദേവസ്വംബോര്‍ഡിന് തന്ത്രി നിര്‍ദേശം വച്ചിട്ടുണ്ട്. 

അവലും മലരും കദളിപ്പഴവുമാണ് മുന്‍കാലത്ത് ആകെ കൊണ്ടുവരുന്നത്. ഇന്നത്തെ കാലത്ത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സാധനങ്ങളെല്ലാം ശബരിമലയില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുകയാണെന്നും ഇപ്പോള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ പലതും ഗുണമേന്മയില്ലാത്താണെന്നും ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.ശബരിമല സന്നിധി പവിത്രമായ കാനനക്ഷേത്രമാണെന്നും എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രകൃതിയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories