Share this Article
പീഡനം നടന്ന ഹോട്ടല്‍ മുറി തിരിച്ചറിഞ്ഞ് നടി
Siddique

സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സംഭവം നടന്ന 2016 ജനുവരി 28ന് സിദ്ദിഖ് താമസിച്ച മുറി, പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു.

യുവതി കാണിച്ചുകൊടുത്ത ഹോട്ടലിലെ ഒന്നാം നിലയിലെ 101 D മുറിയിൽ തന്നെയാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories