Share this Article
image
തൃശ്ശൂർ അതിരപ്പള്ളിയിൽ കാട്ടാന ശല്യം രൂക്ഷം
wild elephants nuisance is severe in Thrissur Athirapalli

തൃശ്ശൂർ അതിരപ്പള്ളിയിൽ കാട്ടാന ശല്യം രൂക്ഷം.. മലക്കപ്പാറ റൂട്ടിൽ കാട്ടുകൊമ്പൻ  കബാലി ആംബുലൻസ് തടഞ്ഞു. വെറ്റിലപ്പാറ അരൂർമുഴിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

രണ്ടു സംഭവങ്ങളും ഇന്നലെ വൈകിട്ട് ആണ് ഉണ്ടായത്. അമ്പലപ്പാറ ഗേറ്റിന് സമീപം തൊട്ടപ്പുര ഭാഗത്തു വെച്ച് ആണ് കബാലി ആംബുലൻസ് തടഞ്ഞത്. ബുധനാഴ്ച വൈകിട്ട് അടിച്ചിൽ തൊട്ടിയിൽ വെച്ച്    കബാലിയെ കണ്ടു   ഭയന്ന്ഓടി ആദിവാസി യുവാവ് മുരുക സ്വാമിക്ക് പരിക്കേറ്റിരുന്നു.

പരിക്കേറ്റ മുരുകാസ്വാമിയെ    ചാലക്കുടിയിലെ ആശുപത്രിയിൽ ഇറക്കിയ ശേഷം തിരിച്ചുവരികയായിരുന്ന ആംബുലൻസ് ആണ് ഇതേ  ആന  തടഞ്ഞത്. ആംബുലൻസിനുള്ളിൽ നിന്നും ചിത്രീകരിച്ച ആനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.. അതേസമയം   വെറ്റിലപ്പാറ അരൂർമുഴി ഭാഗത്തും  ഇന്നലെ കാട്ടാനക്കൂട്ടം ഇറങ്ങി. 

ജനവാസ മേഖലയിൽ ഇറങ്ങിയ  കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. അരൂർമുഴി വരടക്കയത്ത് ആണ് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്. ഏറെനേരം ജനവാസ മേഖലയിൽ തുടർന്ന ആനക്കൂട്ടം രാത്രിയോടെയാണ് കാടുകയറിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുകയാണ്.  Description

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories