Share this Article
കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
Kollam Collectorate Blast Case

കൊല്ലം കളക്ടറേറ്റിൽ ബോംബ് സ്ഫോടന കേസിൽ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ  കുറ്റക്കാർ. ജില്ലാ സെഷൻസ് കോടതി ജഡ്ജ് ഗോപകുമാർ G. യാണ് പ്രതികൾ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയത്  .നാലാം പ്രതിയെ  വെറുതെ വിട്ടു.

എട്ടുവര്‍ഷം മുൻപ് നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകര്‍ കലക്ടറേറ്റ് വളപ്പിലെ ജീപ്പില്‍ സ്ഫോടനം നടത്തിയെന്നാണ് കേസ്.തമിഴ്നാട് മധുര സ്വദേശികളായ നാലു പേരായിരുന്നു പ്രതികള്‍. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.

ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരും തമിഴ്നാട് മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ.

ഇതിൽ ആദ്യ മൂന്നു പേർ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തി. തെളിവില്ലാത്തതിനാൽ ഷംസുദീനെ കോടതി വെറുതെ വിട്ടു. പ്രതികൾ അൽഖൊയിദ ഗ്രൂപ്പിന്റെ  ഫോളോവേഴ്സ് ആണെന്നും  ബിൻ ലാദന്റെ ചിത്രങ്ങൾ ഇവരുടെ മൊബൈൽ ഫോണിൽ നിന്നും  കണ്ടെത്തിയിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്കൂട്ടർ സേതുനാഥ് പറഞ്ഞു.

2016 ജൂൺ 15 ന് രാവിലെ 10.45 നായിരുന്നു കലക്ട്രേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പില്‍ സ്ഫോടനം. തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്. സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories