കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ സമ്മാനം നൽകാൻ കേരള വിഷൻ ആവിഷ്കരിച്ച എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് ക്യാമ്പയിന് ആലുവ ജില്ല ആശുപത്രിയിൽ തുടക്കമായി.വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ സഹായത്തോടെയാണ് ആലുവ ജില്ല ആശുപത്രിയിൽ ക്യാമ്പയിൻ നടപ്പാക്കുന്നത്.
ആലുവ ജില്ല ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആർ.എം.ഒ ഡോക്ടർ സൂര്യ.എസ് ബേബി കിറ്റ് ഏറ്റുവാങ്ങി. അൻവർ സാദത്ത് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് കേരള വിഷൻ ആവിഷ്കരിച്ച എൻ്റെ കൺമണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതിയെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
കേരള വിഷൻ എം.ഡി പ്രജേഷ് അച്ചാണ്ടി ചടങ്ങിൽ സ്വാഗതം പറഞ്ഞു. മലയാളികളുടെ പുതുവർഷ ദിനത്തിൽ ഈ ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിന്നേഴ്സ് റോയൽ വർഷ കോ ഓപ്പറേറ്റീവ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ജയകുമാർ കെ, റീട്ടെയിൽ അസ്സറ്റ്സ് ആൻ്റ് ലയബലിറ്റീസ് എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീരാം.കെ, ആർ.എം.ഒ ഡോ എസ്.സൂര്യ എന്നിവർ ആശംസകൾ അർപ്പിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി ചടങ്ങിന് രേഖപ്പെടുത്തി.