Share this Article
ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി; കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
Protest

പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തം. ഇടുക്കി ശാന്തന്‍ പാറയിലെ പൂപ്പാറ വില്ലേജ് ഓഫിസിനു മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി.  

പട്ടികജാതി പട്ടികവർഗ്ഗ കുടുംബാഗങങ്ങളുടെ  ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി കെ പി സി സി യുടെ നിർദേശപ്രകാരം സമരങ്ങൾ സംഘടിപ്പിച്ചു വരികയാണ് ഇതിന്റെ  ഭാഗമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറ വില്ലേജ് ഓഫിസിനു മുൻപിൽ ധർണ്ണ സമരം സംഘടിപ്പിച്ചത്. 

മണ്ഡലം പ്രസിഡന്റ് ആർ വരദരാജന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം ഡി സി സി അംഗം എസ് വനരാജ് ഉത്‌ഘാടനം ചെയ്‌തു .മുൻ ഡിസിസി അംഗം പി എസ് വില്യം,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ  ബിജു വട്ടമറ്റം. ഷാജു വാക്കോട്ടിൽ, സോളമൻ, പി എസ് രാഘവൻ, സണ്ണി നടക്കോട്ടയിൽ ,പി എൽ  ആൻറണി മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് താമരപ്പിള്ളി തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും  പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories