Share this Article
ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മർദ്ദിച്ചു

Argument over the taking of a helmet; The youth was surrounded by a group and beaten up

തൃശൂർ മൂന്നുപീടികയിൽ യുവാവിനെ  ഒരു സംഘം വളഞ്ഞിട്ട് മർദിച്ചു.മൂന്നുപീടിക ബീച്ച് റോഡിൽ ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു മർദ്ദനം. ആറിലധികം പേരുകൾ പെട്ട സംഘമാണ് മർദ്ദിച്ചത്. സംഭവത്തിൽ മൂന്നുപീടിക സ്വദേശികളായ  അശ്വിൻ, ജിതിൻ  എന്നിവർക്ക് പരിക്കേറ്റു.പരിക്കേറ്റവർ ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.

ഹെൽമെറ്റ്‌ എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. മർദ്ദനം കണ്ട നാട്ടുകാർ ആണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. നാട്ടുകാർ ഇടപെട്ടാണ് യുവാക്കളെ  രക്ഷപ്പെടുത്തിയത്. സംഭവം വാർത്തയായതോടെ കൈപ്പമംഗലം പോലീസ്  പ്രാഥമിക അന്വേഷണം ആരംഭിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories