Share this Article
പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐയെ സ്ഥലം മാറ്റി
beating up a minor


പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ  ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐയെ സ്ഥലം മാറ്റി. എഎസ്‌ഐ ജോയ് തോമസിനെയാണ് പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റിയത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് എഎസ്‌ഐയില്‍ നിന്നുണ്ടായതെന്ന് ഡിവൈഎസ്പി വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണ സംഘം മര്‍ദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ എഎസ്‌ഐയില്‍ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. 

കഴിഞ്ഞദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പട്ടാമ്പി പൊലീസ് മര്‍ദിച്ചുവെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മുഖത്തടിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് മുഹമ്മദ് മുഹസിന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് എസ് ഐസ്‌ക്കെതിരെ നടപടിയെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories