കോഴിക്കോട് കാട്ടിലെപീടികയില്‍ യുവാക്കള്‍ കവര്‍ന്ന എടിഎം ഏജന്‍സിയുടെ പണത്തില്‍ നിന്ന് 5 ലക്ഷം രൂപ കൂടി കണ്ടെത്തി. കവര്‍ച്ച നടത്തിയ 62 ലക്ഷം രൂപയില്‍ 42 ലക്ഷം രൂപ ഇതുവരെയായി കണ്ടെത്തി. കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചയില്‍ കൂട്ടുപ്രതിയായ തിക്കോടി ആവിക്കലിലെ താഹ മറ്റൊരാള്‍ക്ക് നല്‍കിയ തുക കണ്ടെത്തിയത്. താഹയെയും മുഖ്യപ്രതിയായ തിക്കോടി ആവിക്കലിലെ സുഹാന മന്‍സിലില്‍ സുഹൈല്‍, കൂട്ടുപ്രതി പുതിയ വളപ്പില്‍ മുഹമ്മദ് യാസര്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യും.