Share this Article
image
20 പേര്‍ക്കുള്ള ബോട്ടു യാത്ര; മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു
Boat trip for 20 people; First electric boat service started at Mattupetti Dam

ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു. 20 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഫാമിലി ബോട്ടാണിത്.ഓസ്ട്രിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത 4 ബാറ്ററികളാണ് ബോട്ടില്‍ ഉപയോഗിക്കുന്നത്.

മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് മാട്ടുപ്പെട്ടി. അണക്കെട്ടിലെ ബോട്ടിംഗ് ആണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചത്.

20 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഫാമിലി ബോട്ടാണിത്. ഓസ്ട്രിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത 4 ബാറ്ററികളാണ് ബോട്ടില്‍ ഉപയോഗിക്കുന്നത്.ഒറ്റ ചാര്‍ജില്‍ 4 മണിക്കൂര്‍ പ്രവര്‍ത്തിക്കും. 50 ലക്ഷം രൂപ ചെലവിട്ട് വൈദ്യുത എന്‍ജിനും ബാറ്ററികളും ഇറക്കുമതി ചെയ്താണ് ഹൈഡല്‍ ടൂറിസം അധികൃതര്‍ ഡീസലില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാമിലി ബോട്ട് ഇ ബോട്ടാക്കി മാറ്റിയത്.

ഒരു ദിവസം 12 ട്രിപ്പുകള്‍ നടത്താന്‍ കഴിയും. 20 പേര്‍ക്ക് 2000 രൂപയാണ് നിരക്ക്. കഴിഞ്ഞ ജൂലൈ 25നാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇ ബോട്ട് പരീക്ഷണ ഓട്ടം നടത്തിയത്. വന്യമൃഗങ്ങള്‍ക്ക് ശല്യമാകുന്ന ശബ്ദമലിനീകരണം, ഡീസല്‍ ഉപയോഗം മൂലമുള്ള അന്തരീക്ഷ മലിനീകരണം എന്നിവ  ഇ-ബോട്ട് സര്‍വ്വീസില്‍ ഉണ്ടാകില്ല.

ബോട്ടുകളുടെ അമിത ശബ്ദം ആനകളുടെ സൈ്വര ജീവിതത്തെ ബാധിക്കുന്നുവെന്ന കാരണത്താല്‍ ഹൈക്കോടതി ആനയിറങ്കലിലെ ബോട്ട് സവാരി നിരോധിച്ചിരുന്നു. ആനകളുടെ വിഹാരകേന്ദ്രമായ മാട്ടുപ്പെട്ടിയിലും സമാന സാഹചര്യം ഭാവിയില്‍ ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യ ത്തോടെയാണ് ഇ-ബോട്ട് സര്‍വ്വീസ് തുടങ്ങിയിട്ടുള്ളത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories