വയനാട്ടിൽ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു എന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. രക്ഷാ പ്രവർത്തനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേതൃപരമായ ഇടപെടൽ നടത്തും.
പ്രത്യേക ഉത്തരവിനോ നിർദേശങ്ങൾക്കോ വേണ്ടി കാത്ത് നില്‍ക്കാതെയാണ് പ്രവർത്തനം. സാഹചര്യം വിലയിരുത്തി ദുരന്ത നിവാരണ അതോറിറ്റിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നെടുക്കേണ്ടത് ആണെന്നും മന്ത്രി വ്യക്തമാക്കി.