Share this Article
വെറ്റിലപ്പാറയില്‍ ജനവാസ മേഖലയില്‍ ചീങ്കണ്ണി കുഞ്ഞ്
Alligator baby in residential area at Vettilapara

അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസ മേഖലയിൽ ചീങ്കണ്ണി കുഞ്ഞ്. വെറ്റിലപ്പാറ ജംങ്ഷന് സമീപം തോട്ടിലൂടെയാണ് ചീങ്കണ്ണി കുഞ്ഞു ജനവാസ മേഖലയിൽ എത്തിയത്.ഇന്ന് രാവിലെയാണ് വെറ്റിലപ്പാറയിൽ വരടക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകൾ തോടിനു സമീപം ചീങ്കണ്ണി കുഞ്ഞിനെ കണ്ടത്.വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്.ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ  വ്യാപകമായി ചിങ്കണ്ണി കുഞ്ഞുങ്ങളെ കാണുന്നതായി നാട്ടുകാർ പറയുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories