Share this Article
ഗുഡ്‌സ് ഓട്ടോ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; മരണം മൂന്നായി
വെബ് ടീം
posted on 28-10-2024
1 min read
THREE DEAD

കണ്ണൂർ ഏഴിമലയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. രാവിലെയുണ്ടായ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖയാണ് മരിച്ചത്. നേരത്തെ, ശോഭ, യശോദ എന്നിവർ മരിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് ലോറി പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്.  ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. 

നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories