തൃശ്ശൂരിൽ അനധികൃതമായി മണ്ണ് കടത്തിയ നാല് പേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു..മണ്ണുത്തി തോട്ടപ്പടിയിലുള്ള സ്ഥലത്തുനിന്നുമാണ് മണ്ണ് കടത്തിയത്.
ഒല്ലൂക്കര വിദ്യനഗർ സ്വദേശി പി ഐ നൌഷാദ് ഒല്ലൂക്കര കൊട്ടേപാടം സ്വദേശി കെ ആർ സുരേഷ് മാടക്കത്തറ പാണ്ടിപറമ്പ് സ്വദേശി ജിസ്മോൻ ഒല്ലൂക്കര മുല്ലക്കര സ്വദേശി വി വി ജോബി എന്നിവരാണ് മണ്ണുത്തി പോലീസിൻെറ പിടിയിലായത്.. വെള്ളാനിക്കര യൂണിവേഴ്സിറ്റിക്ക് സമീപത്തെ പറമ്പിൽ നിന്നാണ് പ്രതികൾ മണ്ണ് കടത്തിയത്.. കടത്തി കൊണ്ടുപോയ മണ്ണ് സമീപത്തെ എല്സ് വിൽപ്പന നടത്തിയത് .
മണ്ണ് കടത്താൻ ഉപയോഗിച്ച മൂന്ന് ടിപ്പർ ലോറികളും ഒരു ജെസിബിയും പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണ് കടത്തുന്ന വിവരം അറിഞ്ഞ സ്ഥലമുടമ മണ്ണുത്തി സ്റ്റേഷനിൽ പരാതിപെടുകയായിരുന്നു. തലമുടമയുടെ പരാതിയിൽ മണ്ണുത്തി സബ് ഇൻസ്പെ്കടർ കെ സി ബൈജുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒരു ലക്ഷം രൂപ വിലവരുന്ന 20 ലോഡ് മണ്ണ് പ്രതികൾ കടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെ്യതു.