Share this Article
നവജാത ശിശുവിനെ കാണാതായതായി പരാതി; മക്കളില്ലാത്ത ദമ്പതികൾക്ക് കൊടുത്തെന്ന് അമ്മ; ദുരൂഹത
വെബ് ടീം
posted on 02-09-2024
1 min read
NEWBORN BABY

ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാനില്ലെന്ന് പരാതി. പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡ്  സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കാണാനില്ലെന്ന് പരാതി ഉയർന്നത്. ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷം  ശനിയാഴ്ച അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങിയതാണ്. ആശാ പ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് കുഞ്ഞ് ഇല്ല എന്ന വിവരം പുറത്തറിയുന്നത്. യുവതിയോടും ഭർത്താവിന്റെ വീട്ടുകാരോടും ആശാ പ്രവർത്തകർ അന്വേഷിച്ചെങ്കിലും മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൊടുത്തുവെന്ന മറുപടിയാണ് യുവതി പറയുന്നത്.

ചേർത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ആശുപത്രിയിൽ പോയില്ലെന്നും ആശുപത്രിയിൽ പരിചരിക്കാൻ വേണ്ടി മറ്റൊരാളെയാണ് നിർത്തിയിരുന്നത് എന്നും പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ സൂചന. യുവതിക്ക് മറ്റ് രണ്ട് മക്കൾ കൂടിയുണ്ട്. മൂന്നാമതൊരു കുഞ്ഞിനെക്കൂടി വളർത്താനുള്ള  സാഹചര്യമില്ലെന്ന് അമ്മ പറഞ്ഞതായി ആശ പ്രവർത്തകർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories