മണ്ഡലപൂജക്കൊരുങ്ങി ശബരിമല. തങ്ക അങ്കി ഘോഷയാത്ര 25ന് വൈകിട്ട് സന്നിധാനത്തെത്തും. 26 നാണ് മണ്ഡലപൂജ.
ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവൻ തങ്കത്തിൽ നിർമിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന് ചാർത്താൻ ഘോഷയാത്രയായി കൊണ്ടുവരുന്നത്. ഇത് സൂക്ഷിച്ചി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഇന്നലെയാണ് ഘോഷയാത്ര പുറപ്പെട്ടത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ അജികുമാർ ,ജി സുന്ദരേശൻ, ദേവസ്വം കമ്മീഷണർ സി വി പ്രകാശ് എന്നിവർ ഘോഷയാത്രയെ അനു ഗമിച്ചു.
തങ്ക അങ്കി ഘോഷയാത്ര 25 ന് പകൽ 1.30 തോടെ പമ്പയിലെത്തും. പമ്പയിൽ ദേവസ്വം മന്ത്രി വി. എൻ വാസവൻ ഘോഷയാത്രയെ. സ്വീകരിക്കും.3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനുശേഷം ഘോഷയാത്ര 6.15ന് സന്നിധാനത്തെത്തും. സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് സ്വീകരിക്കും.
6. 30 ന് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. അതിനുശേഷമേ തീർഥാടകരെ പതിനെട്ടാംപടി കയറ്റിവിടുകയുള്ളൂ. 26ന് പകൽ 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് മകരവിളക്കുത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും.
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് തിരുവതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് ഒരുക്കിയിരിക്കുന്നത്.