തൃശ്ശൂർ വല്ലച്ചിറ , ഊരകം ഭാഗങ്ങളിൽ തെരുവുനായ ആക്രമണം. വിദ്യാർത്ഥികൾ അടക്കം 9 പേർക്ക് പരിക്കേറ്റു. നായയെ ഊരകത്ത് വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി. പരുക്കേറ്റവര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രാവിലെയാണ് വല്ലച്ചിറയിൽ നിന്നാണ് തെരുവുനായ ആളുകളെ ഓടിച്ചിട്ട് ആക്രമിച്ചു തുടങ്ങിയത്. ചത്ത നിലയിൽ കണ്ടെത്തിയ നായയെ മണ്ണുത്തി വെറ്റിനറി കോളേജിലേക്ക് കൊണ്ട് പോയി