Share this Article
തൃശൂരില്‍ ഗുണ്ടാത്തലവന്റെ നേതൃത്വത്തില്‍ ആവേശം സിനിമ മോഡല്‍ പാര്‍ട്ടി

Excitement movie model party led by gang leader

തൃശൂരിൽ ഗുണ്ടാത്തലവന്റെ നേതൃത്വത്തിൽ ആവേശം  സിനിമ മോഡൽ പാർട്ടി.. ജയിൽ മോചിതനായ  കൊലക്കേസ് പ്രതി അനൂപാണ് പാർട്ടി സംഘടിപ്പിച്ചത് .

ഗുണ്ടകൾ  അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു.. പാർട്ടിയുടെ റീൽ  ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

2020 മുതൽ വിയൂർ സെൻറർ ജയിലിൽ കൊലക്കേസ് വിചാരണ തടവുകാരനായ അനൂപിനെ കോടതി കുറ്റവിമുക്തമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി.

തൃശ്ശൂർ കുറ്റൂരിലെ വീടിനെ സമീപത്തെ കോൾപ്പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം 60ലധികം ആളുകളെ പങ്കെടുപ്പിച്ചുള്ള പാർട്ടി.

ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ എടാ മോനെ എന്ന ഹിറ്റ് ഡയലോഗോടെ റീൽസായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഗുണ്ടാ ഗ്രൂപ്പുകൾക്ക് പുറമേ വീര ആരാധന പങ്കുവെച്ച് നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത്.

ജയിലിൽ കഴിയുന്നതിനിടയാണ് അച്ഛൻ മരിച്ചതെന്നും, മരണാനന്തര ചടങ്ങുകൾ നടത്താനാകാത്തതിനാൽ അതിൻറെ ഭാഗമായുള്ള ഭക്ഷണമാണ് ഒരുക്കിയതെന്നുമാണ്‌ വിശദീകരണം.  

നാലു കൊലപാതക കേസുകളിലും കൊട്ടേഷൻ കേസുകളിലും പ്രതിയാണ് അനൂപ്. സംഭവത്തിൽ  സ്പെഷ്യൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories