Share this Article
ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച ദമ്പതികൾ അറസ്റ്റിൽ
വെബ് ടീം
posted on 18-07-2024
1 min read
couple-arrested-for-molesting-student-by-giving-alcohol

ചെങ്ങന്നൂർ: ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ ചെറുകോൽ മനീഷ് ഭവനിൽ മനീഷ്, ഭാര്യ രമ്യ എന്നിവരെയാണ് ചെങ്ങന്നൂർ ഡിവെ.എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ വിദ്യാർഥിനി പീഡന വിവരം അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന് അധ്യാപിക വിവരം പൊലീസിൽ അറിയിച്ചു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories