കൊല്ലം കുണ്ടറയില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാറും ജീവനക്കാരനും പിടിയില്‍. കുണ്ടറ സബ് രജിസ്ട്രാര്‍റീന, ഓഫീസ് അറ്റന്റന്റ് സുരേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. കുണ്ടറ സ്വദേശിയായ ആധാരം എഴുത്തുകാരന്റെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി.