Share this Article
Flipkart ads
RCC വിശ്രമമുറിയില്‍ പെന്‍ക്യാമറ; സംഭവം ആശുപത്രി അധികൃതര്‍ മൂടിവെച്ചതായി പരാതി
Hidden Camera Found in RCC Restroom

തിരുവനന്തപുരം ആർ സി സി മെഡിക്കൽ ലബോറട്ടറിയിലെ വിശ്രമമുറിയിൽ പെൻ ക്യാമറ സ്ഥാപിച്ചെന്ന പരാതി ആശുപത്രി അധികൃതർ മൂടിവച്ചെന്ന് വിവരം. കഴിഞ്ഞ സെപ്റ്റംബർ 25നാണ് അഡ്മിനിസ്ട്രേറ്റർ ഓഫീസർക്ക് ജീവനക്കാർ പരാതി നൽകിയത്, തുടർന്ന് ഒക്ടോബർ 3 ന് പരാതി ആർ സി സി ഡയറക്ടർക്ക് കൈമാറിയിരുന്നു.

ആഭ്യന്തര പരിഹാര സെല്ലിനും പരാതി നൽകിയിരുന്നു. മൂന്നുമാസമാണ് അധികൃതർ പരാതി മൂടിവെച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് നേരിട്ട് ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ആർസിസി സീനിയർ ലാബ് ടെക്നീഷ്യൻ രാജേഷ് കെ ആറിനെ പരാതിയെ തുടർന്ന് ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയിരുന്നു. പക്ഷെ ഇയാൾ പെൻക്യാമറ സ്ഥാപിക്കുകയും ജീവനക്കാരുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും പകർത്തുകയും ചെയ്‌തെന്നുള്ള ജീവനക്കാരുടെ പരാതിയിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories