എറണാകുളം അങ്കമാലി കോതകുളങ്ങരയില്‍ തടിലോറി മറിഞ്ഞ് അപകടം. തൃശ്ശൂര്‍ ഭാഗത്തുനിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് തടികയറ്റി പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.