Share this Article
സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു,വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സ്കൂട്ടറോടിച്ച മകൾക്ക് പരിക്ക്
വെബ് ടീം
posted on 05-06-2023
1 min read
scootter accident in Alappuzha

ആലപ്പുഴ:  സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. ശവക്കോട്ടപ്പാലത്തിനു സമീപംആണ് അപകടം.പാ ണാവള്ളി പുരയിടം വീട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ നജീബിന്റെ ഭാര്യ  സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ  അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാട്ടുവഴിയിലെ കടയിൽ പോയി തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. ഇവിടുത്തെ റോഡിൽ സിമന്റ് കട്ടകൾ ഇളകിക്കിടക്കുന്ന നിലയിലാണ്. ഈ ഭാഗത്ത് വെളിച്ചവുമില്ലായിരുന്നു. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. റോഡിൽ തലയടിച്ചു വീണ സഫിയത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇളയ മകൾ: ആൽഫിയ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories