എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 189 ആയി. 3 പേരുടെ നില ഗുരുതരമാണ്. സ്ഥിതി ഗതികൾ വിലയിരുത്താൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു.
ഏപ്രില്‍ 17 നാണ് ഹെപ്പറ്റെറ്റീസ് എ വിഭാഗത്തില്‍പ്പെട്ട മഞ്ഞപ്പിത്ത രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആഴ്ചകൾ കൊ ണ്ട് രോഗബാധിതരുടെ എണ്ണം 189 കടന്നിരിക്കുകയാണ്. സജീവന്‍, ജോളി രാജു എന്നിവർ രോഗബാധയെ തുടർന്ന് മരിച്ചു.3 പേർ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
43 പേരാണ് ആശുപത്രിയിലുള്ളത്. അതേ സമയം ശുദ്ധ ജല വിതരണത്തില്‍ അലഭാവംകാട്ടിയ ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനോ രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താനോ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കാണാണ് ഔദ്യോഗികമായി പുറത്തു വരുന്നത്. എന്നാല്‍ രോഗം സ്ഥിരീകരിച്ച പലരും ആയുര്‍വേദത്തിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
അവരുടെ കൃത്യമായ കണക്ക് അധികൃതരുടെ കൈവശം ഇല്ല. പഞ്ചായത്ത് ഭരണസമതി രോഗികളെ സഹായിക്കാന്‍ പണം സ്വരൂപിക്കുന്നുണ്ടെങ്കിലും നിര്‍ദ്ധന രോഗികളുടെ ചികിത്സക്ക് ഉപകരിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.